പ്രീമിയർ ലീഗിൽ പുതിയ സീസൺ, പുതിയ നിയമങ്ങൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ പുതിയ സീസണ് ഇന്ന് ആരംഭമാകും. മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റി മത്സരത്തോടെയാണ് ലീഗിന് തുടക്കമാകുന്നത്‌. പുതിയ സീസണിൽ പുതിയ നിയമങ്ങളും ഇംഗ്ലീഷ് ഫുട്ബോളിൽ പ്രാബല്യത്തിൽ വരും.

1, മാനേജർമാർക്ക് ഇനി നല്ല പെരുമാറ്റം:

പ്രീമിയർ ലീഗ് മത്സരങ്ങകളൽ മോശം പെരുമാറ്റം നടത്തുന്ന പരിശീലകർക്ക് ഇനി വിലക്ക് ലഭിക്കും. കാർഡുകൾക്ക് പകരം ഒരോ മത്സരത്തിലും ഡഗൗട്ടിലെ മോശം പ്രകടനത്തിന് മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുക. റഫറിയിൽ നിന്ന് നാലു തവണ നിർദേശം കിട്ടിയ മാനേജർക്ക് ഒരു മത്സരത്തിൽ വിലക്ക് ലഭിക്കും. എട്ടു തവണ റഫറി മുന്നറിയിപ്പ് നൽകുന്ന പരിശീലകന് രണ്ട് മത്സരങ്ങളിൽ വിലക്കും, 12 തവണ ആകുമ്പോ മൂന്ന് മത്സരത്തിൽ വിലക്കും. ആകെ 16 തവണ മോശം പെരുമാറ്റൻ നടത്തിയാൽ എഫ് എയുടെ ദീർഘകാല വിലക്കും ലഭിക്കും.

2, ഇനി മാനേജർക്ക് ഐപാഡ് ഉപയോഗിക്കാം

കടലാസും പേനയും എടുത്ത് ഇരിക്കുന്ന മാനേജർമാരെ ഇനി കണ്ടേക്കില്ല‌. ഈ സീസൺ മുതൽ പരിശീലകർക്ക് ബെഞ്ചിൽ ടെക്നോളജി ഉപയോഗിക്കാൻ അനുവാദമുണ്ട്. ഐപാഡിലോ ടാബിലൊ ഒക്കെ മത്സരങ്ങൾ കാണാനും ടാക്ടികൽ ആയി ഒരുങ്ങാനും ഒക്കെ ഇതുവഴി സാധിക്കും. കളിക്കാർക്ക് നിർദേശങ്ങൾ നൽകാനും ഇത് സഹായിക്കും. പക്ഷെ ഈ ടേബുകളിലെ വീഡിയോ വെച്ച് റഫറിമാരോട് തർക്കിക്കാൻ അവകാശമുണ്ടാകില്ല.

3, പ്രീമിയർ ലീഗിലെ മഞ്ഞക്കാർഡ് പ്രീമിയർ ലീഗിൽ മാത്രം

പ്രീമിയർ ലീഗിലെ മഞ്ഞ കാർഡുകൾ ഇനി പ്രീമിയർ ലീഗിൽ മാത്രമെ കണക്കാക്കുക ഉള്ളൂ‌. പ്രീമിയർ ലീഗിലെ മഞ്ഞ കാർഡുകൾ എഫ് എ കപ്പിലും ലീഗ് കപ്പിലും ഒക്കെ കണക്കാക്കുന്ന പതിവ് ഇനി ഉണ്ടാകില്ല. പക്ഷെ ചുവപ്പ് കാർഡ് എല്ലാവിടെയും കണക്കാക്കും.

4, ലീഗ് കപ്പിൽ എക്സ്ട്രാ ടൈം ഇല്ല

ലീഗ് കപ്പിൽ ഇനി എക്സ്ട്രാ ടൈം ഉണ്ടാകില്ല. ലീഗ് കപ്പിലെ മത്സരങ്ങൾ നിശ്ചിത സമയത്ത് സമനില ആണെങ്കിൽ നേരെ പെനാൾട്ടിയിൽ എത്തും.

5, ABBA പെനാൾട്ടി ഇല്ല

കഴിഞ്ഞ സീസണിൽ പരീക്ഷണത്തിൽ കൊണ്ടു വന്ന ABBA പെനാൾട്ടി സംവിധാനം ഇത്തവണ ഉണ്ടാകില്ല. പഴയത് പോലെ ഒരോ ടീമിലെ ഒരോ താരങ്ങൾ എന്ന രീതിയിൽ തന്നെയാകും ഇത്തവണ ഇംഗ്ലണ്ടിലെ പെനാൾട്ടി ഷൂട്ടൗട്ടുകൾ.

6, ഉത്തേജക മരുന്ന്

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് ഏതു താരങ്ങളെയാണ് തിരഞ്ഞെടുക്കുന്നത് എന്ന് കലീയുടെ 75ആം മിനുട്ടിൽ പറയുന്ന പരുപാടി ഇനി ഉണ്ടാകില്ല. മത്സര ശേഷം മാത്രമെ ആര് പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഇനി പറയുകയുള്ളൂ.

7, വാർ

ലീഗ് കപ്പിലും എഫ് എ കപ്പിലും ഇത്തവണ വാർ ഉണ്ടാകും. പ്രീമിയർ ലെഗ് ക്ലബുകളുടെ ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ മാത്രമെ പക്ഷെ വാർ ഉണ്ടാവുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial