ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ വഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ സിറ്റി. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന എവർട്ടണിനു എതിരെ ഗോൾ നേടാൻ സിറ്റി വിയർക്കുന്നത് ആണ് മത്സരത്തിൽ കണ്ടത്. കൂടുതൽ സമയം പന്ത് കൈവശം വക്കുകയും ഒരുപാട് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സിറ്റിക്ക് മുന്നിൽ സ്വന്തം കാണികൾക്ക് മുന്നിൽ പക്ഷെ എവർട്ടൺ വിലങ്ങു തടിയായി നിന്നു. സമനിലയിലേക്ക് നീങ്ങുന്നു എന്നു തോന്നിയ സമയത്ത് ആണ് മത്സരത്തിൽ ഗോൾ പിറന്നത്.
മത്സരത്തിൽ 82 മത്തെ മിനിറ്റിൽ ബോക്സിലേക്ക് വന്ന പന്ത് പുറത്തേക്കു അടിക്കാനുള്ള ശ്രമത്തിൽ എവർട്ടൺ പ്രതിരോധ താരം മൈക്കിൾ കീനിന് പിഴച്ചപ്പോൾ വീണു കിട്ടിയ പന്ത് ഫിൽ ഫോഡൻ ലക്ഷ്യം കണ്ടു. ഫോഡന്റെ വളരെ പ്രധാനപ്പെട്ട ഗോൾ ആയി കിരീട പോരാട്ടത്തിൽ ഗാർഡിയോളക്ക് ഇത്. തുടർന്ന് സമനില നേടാൻ ലമ്പാർഡിന്റെ ടീം ശ്രമിച്ചെങ്കിലും അവർക്ക് അതിൽ വിജയിക്കാൻ ആയില്ല. ഗോൾ വഴങ്ങിയ ഉടനെ റോഡ്രിയുടെ ഹാന്റ് ബോളിന് റഫറി എവർട്ടണിനു പക്ഷെ പെനാൽട്ടി അനുവദിച്ചില്ല. ജയത്തോടെ സിറ്റി രണ്ടാം സ്ഥാനത്തുള്ള ലിവർപൂളും ആയുള്ള അകലം ആറു പോയിന്റുകൾ ആയി ഉയർത്തി. അതേസമയം ലീഗിൽ 17 മത് ആണ് എവർട്ടൺ.