ഒരേയൊരു ബെൻസീമ!! റയൽ മാഡ്രിഡ് കിരീടത്തിലേക്ക് അടുക്കുന്നു

20220227 010614

ലാലിഗ കിരീട പോരാട്ടത്തിൽ ഇത്തവണ ആരും റയൽ മാഡ്രിഡിനോട് അടിക്കാൻ പോലും സാധ്യതയില്ല. റയൽ മാഡ്രിഡ് മറ്റൊരു വിജയം കൂടെ സ്വന്തമാക്കി കൊണ്ട് ലീഗിലെ ലീഡ് നില വർധിപ്പിച്ചു. ഇന്ന് റയോ വലെകാനോയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കളി തീരാൻ 7 മിനുട്ട് മാത്രം ശേഷിക്കെ ബെൻസീമയാണ് റയലിനായി വിജയ ഗോൾ നേടിയത്.
20220227 010618

ഇന്ന് ആദ്യ പകുതിയിൽ കസമേറോയിലൂടെ റയൽ മാഡ്രിഡ് ഗോൾ നേടിയിരുന്നു എങ്കിലും വാർ ഗോൾ നിഷേധിക്കുക ആയിരുന്നു. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 26 മത്സരങ്ങളിൽ നിന്ന് 60 പോയിന്റായി. രണ്ടാമതുള്ള സെവിയ്യക്ക് 51 പോയിന്റ് മാത്രമെ ഉള്ളൂ. ബാഴ്സലോണയെക്കാൾ 18 പോയിന്റ് റയൽ മാഡ്രിഡിന് അധികമുണ്ട്.