പ്രീമിയർ ലീഗ് ചരിത്രത്തിൽ 2000 ഗോൾ നേടുന്ന മൂന്നാമത്തെ ടീം ആയി ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ 2000 ഗോളുകൾ നേടുന്ന മൂന്നാമത്തെ ടീം ആയി മാറി ആഴ്‌സണൽ. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ ടീമുകൾക്ക് ശേഷം പ്രീമിയർ ലീഗിൽ 2000 ഗോളുകൾ നേടുന്ന ടീം ആയി ആഴ്‌സണൽ ഇന്ന് മാറി.

ആസ്റ്റൺ വില്ലക്ക് എതിരായ മത്സരത്തിൽ ആദ്യ പകുതിയിൽ 30 മത്തെ മിനിറ്റിൽ ബുകയോ സാക്ക നേടിയ ഗോളോടെയാണ് ആഴ്‌സണൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. സീസണിൽ സാക്ക നേടുന്ന പത്താം ഗോൾ കൂടിയായിരുന്നു ഇത്. 10 ഗോളുകൾക്ക് പുറമെ 5 അസിസ്റ്റുകളും സാക്ക ഇത് വരെ ആഴ്‌സണലിന് ആയി നേടിയിട്ടുണ്ട്.