ജെറാർഡ് പിക്വയുടെ ഇതിഹാസ ബാഴ്‌സലോണ കരിയറിന് അവിശ്വസനീയ അന്ത്യം. വിരമിക്കൽ പ്രഖ്യാപിച്ച പിക്വക്ക് ഇന്ന് ഒസാസുനക്ക് എതിരെ ബാഴ്‌സലോണയും ആയുള്ള തന്റെ അവസാന മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ ആണ് സ്ഥാനം പിടിച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ പകരക്കാരൻ ആയി ഇറങ്ങി വിട പറയാനുള്ള അവസരം പക്ഷെ പിക്വക്ക് ലഭിച്ചില്ല.
മത്സരത്തിൽ പിന്നിൽ പോയ ബാഴ്‌സലോണ 31 മത്തെ മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ പരുങ്ങലിൽ ആയി. ഇടവേളക്ക് പിരിഞ്ഞ സമയത്ത് റഫറിയും ആയി ഈ വിഷയത്തിൽ തർക്കത്തിൽ ഏർപ്പെട്ട പിക്വക്ക് റഫറി ചുവപ്പ് കാർഡ് വീശിയതോടെ താരത്തിന്റെ ബാഴ്‌സലോണ കരിയറിന് അവിശ്വസനീയ വിരാമം ആവുക ആയിരുന്നു. ലോകകപ്പ് ഫൈനലിൽ ചുവപ്പ് കാർഡ് കണ്ട സിദാന്റെ ഫ്രാൻസ് കരിയർ ഓർമ്മിക്കും വിധം ആയി പിക്വയുടെ ഈ ചുവപ്പ് കാർഡ്.