ഗോൾ രഹിത സമനില വഴങ്ങി എ.സി മിലാൻ,കീരീട പോരിൽ നാപോളിയും ആയുള്ള അകലം വീണ്ടും കൂടി

20221109 033452

ഇറ്റാലിയൻ സീരി എയിൽ തരം താഴ്ത്തൽ ഭീക്ഷണി നേരിടുന്ന ക്രമോനെസെയോട് ഗോൾ രഹിത സമനില വഴങ്ങി എ.സി മിലാൻ. മത്സരത്തിൽ 73 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും വലിയ അവസരങ്ങൾ മത്സരത്തിൽ ഉടനീളം മിലാനു സൃഷ്ടിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ എതിർ പകുതിയിൽ കളിയിൽ ആധിപത്യം നേടിയിട്ടും എതിർ പ്രതിരോധം ഭേദിക്കാൻ അവർക്ക് ആയില്ല.

56 മത്തെ മിനിറ്റിൽ ഡിവോക് ഒറിഗി മിലാനു ആയി ഗോൾ നേടിയെങ്കിലും വാർ അത് അനായാസം ഓഫ് സൈഡ് ആണെന്ന് വിധിച്ചു. മത്സര ശേഷം വലിയ തർക്കം ഇരു ടീമുകളും തമ്മിൽ ഉണ്ടാവുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു. ഗോൾ നേടാൻ ആവാത്ത മിലാന്റെ നിരാശ തന്നെയാണ് ഇതിനു പ്രധാന കാരണമായത്. സമനിലയോടെ സീരി എയിൽ നാപോളിക്ക് 8 പോയിന്റുകൾ പിറകിൽ രണ്ടാമത് ആണ് മിലാൻ. സീസണിൽ ഏഴ് എവേ മത്സരങ്ങളിൽ ഇത് നാലാം മത്സരത്തിൽ ആണ് മിലാനു ജയിക്കാൻ ആവാത്തത്. അതേസമയം 14 കളികളിൽ നിന്നു 7 പോയിന്റുകളും ആയി 18 മത് ആണ് ക്രമോനെസെ.