പിക്വെയുടെ അവസാന മത്സരത്തിൽ ബാഴ്സലോണക്ക് വിജയം

Newsroom

Picsart 22 11 06 03 14 10 611
Download the Fanport app now!
Appstore Badge
Google Play Badge 1

ഡിഫൻഡർ ജെറാർഡ് പിക്വെയുടെ അവസാന മത്സരത്തിൽ ബാഴ്സലോണക്ക് വിജയം. ഇന്ന് അൽമേരിയയെ നേരിട്ട ബാഴ്സലോണ ക്യാമ്പ്നുവിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. പിക്വെ ഈ മത്സരത്തോടെ വിരമിക്കും എന്ന് പ്രഖ്യാപിച്ചതിനാൽ പിക്വെയിൽ ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ. ഇന്ന് ആദ്യ ഇലവനിൽ ഇറങ്ങിയ പിക്വെക്ക് ക്ലീൻ ഷീറ്റുമായി കരിയർ അവസാനിപ്പിക്കാൻ ആയി. 84 മിനുട്ട് വരെ പിക്വെ ഇന്ന് കളത്തിൽ ഉണ്ടായിരുന്നു.

Picsart 22 11 06 03 14 29 213

ഇന്ന് ആദ്യ മിനുട്ടുകളിൽ തന്ന്സ് ബാഴ്സലോണക്ക് ലീഡ് എടുക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ കിട്ടിയ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ലെവൻഡോസ്കിക്ക് ആയില്ല. രണ്ടാം പകുതിയിൽ ആണ് ഗോളുകൾ വന്നത്. 48ആം മിനുട്ടിൽ വലതു വിങ്ങിലൂടെ കുതിച്ച് വന്ന ഡ്രിബിൾ ചെയ്ത് മുന്നേറി ഡെംബലെ നേടിയ ഗോൾ അദ്ദേഹം ഈ സീസണിൽ നേടിയ ഏറ്റവും മികച്ച ഗോളുകളുടെ കൂട്ടത്തിൽ ഉണ്ടാകും.

Picsart 22 11 06 03 14 50 375

62ആം മിനുട്ടിൽ ഫ്രാങ്കി ഡിയോങ്ങിൽ നിന്നായിരുന്നു ബാഴ്സലോണയുടെ രണ്ടാം ഗോൾ വന്നത്. ഈ ഗോൾ ബാഴ്സലോണ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ബാഴ്സലോണ 13 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. 32 പോയിന്റുമായി രണ്ടാമതുള്ള റയൽ മാഡ്രിഡ് ബാഴ്സയെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.