അഖിലേന്ത്യാ സെവൻസ് സീസണിലെ ആദ്യ ഫൈനലിൽ സംയുക്ത വിജയികൾ. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് എടുക്കാൻ ഗ്രൗണ്ടിൽ സ്ഥലം ഇല്ലാത്ത അത്ര കാണികൾ ആയതിനാൽ പെരിന്തൽമണ്ണ സെവൻസ് ഫൈനലിൽ ലക്കി സോക്കറിനെയും റോയൽ ട്രാവൽസിനെയും സംയുക്ത ചാമ്പ്യന്മാരായി കമ്മിറ്റി പ്രഖ്യാപിച്ചു. കാണികൾ നിയന്ത്രിക്കാൻ ആവാത്ത അത്ര അധികം ആയതിനാൽ പെനാൾട്ടി അടിക്കാനുള്ള ബോക്സ് ക്ലിയർ ആക്കാൻ പറ്റാത്തതാണ് കമ്മിറ്റിയെ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിൽ എത്തിച്ചത്.
ഇന്ന് നിശ്ചിത സമയത്ത് 1-1 എന്നായിരുന്നു സ്കോർ. ആസിഫ് ആണ് ലക്കി സോക്കറിന് ലീഡ് നൽകിയത്. അധികം താമസിയാതെ റോയൽ ട്രാവൽസ് തിരിച്ചടിച്ചു. ആവേശമയാ കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിയപ്പോൾ ഗ്യാലറിയിൽ ഉള്ളവർ ഒക്കെ ഗ്രൗണ്ടിൽ ഇറങ്ങി. ഇതോടെ കളി മുന്നോട്റ്റ് പോകാതെ ആയി. ഇനി ഇരു ടീമുകളും കിരീടം പങ്കിടും.
ഫിഫാ മഞ്ചേരിയെ തോൽപ്പിച്ച് ആയിരുന്നു ലക്കി സോക്കർ ആലുവ ഫൈനലിൽ എത്തിയത്. എ വൈ സി ഉച്ചാരക്കടവ്, ഫ്രണ്ട്സ് മമ്പാട് എന്നിവരെയും ലക്കി സോക്കർ കാദറലി ടൂർണമെന്റിൽ പരാജയപ്പെടുത്തിയിരുന്നു.
അൽ മദീനയെ തോൽപ്പിച്ച് ആണ് റോയൽ ട്രാവൽസ് കോഴിക്കോട് ഫൈനലിൽ എത്തിയത്. യുണൈറ്റഡ് എഫ് സി നെല്ലികുത്ത്, ജയ തൃശ്ശൂർ, സബാൻ കോട്ടക്കൽ എന്നിവരെയും റോയൽ ട്രാവൽസ് പെരിന്തൽമണ്ണ ടൂർണമെന്റിൽ തോൽപ്പിച്ചു.