ഗിൽ കേരള ബ്ലാസ്റ്റേഴ്സ് കാവൽ മാലാഖയായി തുടരും, പുതിയ കരാർ ഒപ്പുവെച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ പ്രബ്സുഖൻ ഗില്ലിന് കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ കരാർ. താരം ക്ലബിനൊപ്പം പുതിയ കരാർ ഒപ്പുവെച്ചതായാണ് വാർത്തകൾ. 2024 വരെയുള്ള കരാർ ആണ് താരം ഒപ്പുവെച്ചത്. ഒത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ഈ സീസണിൽ ആൽബിനോ ഗോമസിന് പരിക്കേറ്റ സമയത്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ ഗിൽ തുടങ്ങിയത്. അന്ന് മുതൽ വലയ്ക്കു മുന്നിൽ താരം അത്ഭുതങ്ങൾ കാണിക്കുന്നതാണ് കണ്ടത്.
Img 20220310 224317
ഈ സീസണിൽ 17 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഒപ്പം കളിച്ച ഗിൽ പലപ്പോഴും ടീമിന്റെ വിജയങ്ങളിൽ പ്രധാന പങ്കുതന്നെ വഹിച്ചു. ബെംഗളൂരു എഫ് സിയിൽ നിന്നാണ് 2020ൽ ഗിൽ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ഇന്ത്യൻ ആരോസിന്റെ ഒന്നാം നമ്പർ ആയിരുന്നു ഗിൽ.