പോർച്ചുഗൽ ഡിഫൻഡർ പെപെ ഇന്ന് നേടിയ ഗോൾ ഉറുഗ്വേ ഡിഫൻസിന്റെ നീണ്ട കാലത്തെ ഗോൾ വഴങ്ങാതെയുള്ള യാത്രയ്ക്കാണ് അവസാനമായത്. ഈ വർഷം ഇതാദ്യമായാണ് ഉറുഗ്വേയും മുസ്ലേരയും ഒരു ഗോൾ വഴങ്ങുന്നത്. 597 മിനുട്ടുകൾ ഗോൾ വഴങ്ങാതെയുള്ള റെക്കോർഡ് കുതിപ്പിലായിരുന്നു ഉറുഗ്വേ ഡിഫൻസ്.
അവസാനമായി കഴിഞ്ഞ നവംബറിൽ ആയിരുന്നു ഉറുഗ്വേ ഗോൾ വഴങ്ങിയത്. നവംബറിൽ ഓസ്ട്രിയ ആയിരുന്നു അവസാനമായി ഉറുഗ്വേക്ക് എതിരെ ഗോൾ നേടിയത്. മുസ്ലേരയുടെ ഗോൾ കീപ്പിംഗും ഗോഡിൻ ഗിമനസ് എന്നിവരുടെ സെന്റർ ബാക്കിലെ പ്രകടനവുമാണ് ഈ മികച്ച ഡിഫൻസീവ് റെക്കോർഡിന് ഉറുഗ്വേയെ സഹായിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
