പോചടീനോയെ പുറത്താക്കിയതായി പി എസ് ജി പ്രഖ്യാപനം

പി എസ് ജി അവരുടെ പരിശീലകനെ മാറ്റുന്നത് അവസാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു‌. പോചടീനോയെ മാറ്റാൻ നേരത്തെ തീരുമാനിച്ചു എങ്കിലും പുതിയ പരിശീലകനെ കണ്ടെത്താൻ വൈകിയതായിരുന്നു പ്രഖ്യാപനം വൈകാൻ കാരണം. മുൻ നീസ് പരിശീലകൻ ഗാൽട്ടിയർ പി എസ് ജിയിൽ ഇന്ന് കരാർ ഒപ്പുവെക്കും എന്നാതിനാലാണ് അതിനു മുന്നോടിയായി പോചടീനീയെ പുറത്താക്കിയതായി പി എസ് ജി പ്രഖ്യാപിച്ചത്.

2021 ജനുവരി 2ന് ആയിരുന്നു പരിശീലകനായി പോച്ചെറ്റിനോ പാരീസ് സെന്റ് ജെർമെയ്നിൽ എത്തിയത്. മുമ്പ് പി എസ് ജിക്ക് ഒപ്പം കളിച്ചിട്ടുള്ള പോചടീനോ അവരുടെ ക്യാപ്റ്റനുമായുരുന്നു. പരിശീലകനായി എത്തി പോചടീനോയ്ക്ക് മെസ്സി അടക്കം ഉള്ള വലിയ താരങ്ങളെ മാനേജ് ചെയ്യാൻ ആയില്ല എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇത്തവണ ലീഗ് കിരീടം നേടി എങ്കിലും അതിനപ്പുറം എല്ലാം പി എസ് ജിക്ക് കൈവിട്ടു പോയിരുന്നു. ആകെ 84 മത്സരങ്ങളിൽ ആണ് പി എസ് ജിയെ പോചടീനോ പരിശീലിപ്പിച്ചത്.