അഭിമാന നേട്ടം, പയ്യന്നൂർ കോളേജ് കേരള പ്രീമിയർ ലീഗിന് യോഗ്യത നേടി!! കണ്ണൂരിനും ഒരു ടീം

Newsroom

Picsart 22 10 02 18 14 13 893
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള പ്രീമിയർ ലീഗ് ഫൈനൽ റൗണ്ടിലേക്ക് പയ്യന്നൂർ കോളേജ് മുന്നേറി. ഇന്ന് കാസഗോഡ് നടന്ന കെ പി എൽ യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എഫ് സി കേരളയെ തോൽപ്പിച്ച് ആണ് പയ്യന്നൂർ കോളേജ് കെ പി എൽ യോഗ്യത ഉറപ്പിച്ചത്‌. ഇതോടെ അടുത്ത കേരള പ്രീമിയർ ലീഗിൽ കണ്ണൂരിൽ നിന്ന് ഒരു ടീം ഉണ്ടാകും എന്ന് ഉറപ്പായി. കഴിഞ്ഞ കണ്ണൂർ ജില്ലാ ചാമ്പ്യന്മാർ ആയിരുന്നു പയ്യന്നൂർ.

ഇന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് പയ്യന്നൂർ കോളേജ് വിജയിച്ചത്. ആദ്യ പകുതിയിൽ 24ആം മിനുട്ടൊൽ ചാൾസ് നേടിയ ഗോളിൽ എഫ് സി കേരള മുന്നിൽ എത്തി. ഇതിന് ആദ്യ പകുതിയുടെ അവസാനം അനുരാഗിന്റെ ഒരു ലോങ് റേഞ്ചറിലൂടെ പയ്യന്നൂർ മറുപടി പറഞ്ഞു. പിന്നീട് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തി. പയ്യന്നൂർ 5 കിക്കും ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ എഫ് സി കേരളയുടെ ഒരു കിക്ക് ലക്ഷ്യം കണ്ടില്ല.

Img പയ്യന്നൂർ കോളേജ് Wa0099

എഫ് സി സി കേരളക്ക് ഇനി ലൂസേഴ്സ് ഫൈനൽ ജയിച്ചാൽ മാത്രമെ കെ പി എൽ യോഗ്യത പ്രതീക്ഷ ഉള്ളൂ. നാളെ കെ പി എൽ യോഗ്യത റൗണ്ടിലെ രണ്ടാം സെമി നടക്കും.