ഇസ്രു ഉഡാനയുടെ ബൗളിംഗ് മികവില്‍ കാണ്ഡഹാര്‍ നൈറ്റ്സിനെതിരെ 9 റണ്‍സിന്റെ വിജയം സ്വന്തമാക്കി പാക്തിയ പാന്തേഴ്സ്. ആദ്യം ബാറ്റ് ചെയ്ത പാന്തേഴ്സ് 18.2 ഓവറില്‍ ഓള്‍ഔട്ട് ആയപ്പോള്‍ നൈറ്റ്സിനെ 118 റണ്‍സില്‍ പുറത്താക്കിയാണ് പാന്തേഴ്സ് വിജയം സ്വന്തമാക്കിയത്. 51 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് പാന്തേഴ്സിനായി ബാറ്റിംഗില്‍ തിളങ്ങിയത്. 23 റണ്‍സ് നേടി ഇസ്രു ഉഡാനയും നിര്‍ണ്ണായ റണ്ണുകള്‍ നേടി.
71/7 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ 54 റണ്‍സ് എട്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയാണ് റാസയും ഇസ്രുവും ചേര്‍ന്ന് പൊരുതാവുന്ന സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. റാസ പുറത്തായി ഏറെ വൈകാതെ പാക്തിയയുടെ ഇന്നിംഗ്സ് അവസാനിച്ചു. 4 വിക്കറ്റ് നേടിയ സയ്യദ് ഷിര്‍ദാസിനൊപ്പം മുഹമ്മദ് നവീദ്, വഖാര്‍ സലാംഖെയില്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.
ഇസ്രു ഉഡാനയും ഷറഫുദ്ദീന്‍ അഷ്റഫും മൂന്ന് വിക്കറ്റ് നേടിയാണ് കാണ്ഡഹാറിന്റെ അന്തകരായത്. ഇസ്രു തന്റെ നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. 27 റണ്‍സ് നേടിയ കരിം ജനത് ആണ് കാണ്ഡഹാറിന്റെ ടോപ് സ്കോറര്‍.