പാക്കിസ്ഥാന് സെമിയില്‍ കടക്കാം, ബംഗ്ലാദേശിനെ 7 റണ്‍സിന് പുറത്താക്കിയാല്‍

Sports Correspondent

ബംഗ്ലാദേശിനെതിരെ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാക്കിസ്ഥാന്‍ 315/9 എന്ന സ്കോര്‍ നേടിയതോടെ സെമിയില്‍ കടക്കുവാന്‍ ടീം ബംഗ്ലാദേശിനെ 7 റണ്‍സിന് പുറത്താക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ന്യൂസിലാണ്ടിനെ റണ്‍ റേറ്റിന്റെ ബലത്തില്‍ പിന്തള്ളുവാനാണ് ഈ വിജയം പാക്കിസ്ഥാന്‍ നേടേണ്ടത്. 450 റണ്‍സ് നേടണമെന്ന നിലയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മത്സരത്തില്‍ ഒരു ഘട്ടത്തിലും പാക്കിസ്ഥാന്‍ ടീമിന് സമാനമയാ സ്കോര്‍ നേടണമെന്ന ആഗ്രഹം ഉള്ളതായി തോന്നിയില്ല.

പിച്ചില്‍ നിന്ന് വേണ്ടത്ര പിന്തുണയും ടീമിന് ലഭിച്ചില്ല. ഇമാം ഉള്‍ ഹക്ക്(100), ബാബര്‍ അസം(96) എന്നിവര്‍ക്ക് പുറമെ ഇമാദ് വസീം(43) ആണ് പാക് നിരയില്‍ തിളങ്ങിയ താരം. അതേ സമയം ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ അഞ്ചും സൈഫുദ്ദീന്‍ 3 വിക്കറ്റും നേടി.