ഇംഗ്ലണ്ട് കരുതിയിരിക്കണം!!! പാക്കിസ്ഥാന്റെ കൈവശം മികച്ച മാച്ച് വിന്നര്‍മാരുണ്ട് – ജോ റൂട്ട്

പാക്കിസ്ഥാന്‍ ടീമിൽ ഒട്ടനവധി മാച്ച് വിന്നര്‍മാരുണ്ടെന്നും അതിനാൽ തന്നെ ഇംഗ്ലണ്ട് കരുതിയിരിക്കണം എന്നും പറ‍ഞ്ഞ് ജോ റൂട്ട്. ഇംഗ്ലണ്ടും പാക്കിസ്ഥാനും ഇന്ന് ടി20 ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിന് മുമ്പാണ് ഇംഗ്ലണ്ട് താരം തന്റെ സഹ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകിയത്.

ബാബര്‍ അസം, മൊഹമ്മദ് റിസ്വാന്‍ എന്നിവര്‍ക്ക് പുറമെ ബൗളിംഗിലും മാച്ച് വിന്നര്‍മാരുടെ ഒരു നിര തന്നെ പാക്കിസ്ഥാനുണ്ടെന്ന് റൂട്ട് വ്യക്തമാക്കി. ഇന്ത്യയെ നിഷ്പ്രഭമാക്കി ഇംഗ്ലണ്ടും ന്യൂസിലാണ്ടിനെതിരെ അനായാസ വിജയം നേടിയാണ് പാക്കിസ്ഥാനും ഫൈനലിലെത്തിയത്.