കേരള യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിന്റെ ടീം ഡയറക്ടറായി ജുവൽ ജോസിനെ നിയമിച്ചു

കേരള യുണൈറ്റഡ് സീനിയർ സ്ക്വാഡിൽ ടീം മാനേജരായിരുന്ന 28കാരനായ ജുവൽ ജോസിനെ ടീമിന്റെ ടീം ഡയറക്ടറായി നിയമിച്ചു. ക്ലബ്ബിന്റെ വലിയ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ക്ലബ് മാനേജ്‌മെന്റിന്റെ തീരുമാനം.

“ക്ലബ്ബിന്റെ വളർച്ചയുടെ കേന്ദ്രബിന്ദുവാകേണ്ട ഒരു ദീർഘകാല സ്ട്രാറ്റജിക് പ്ലാൻ ഉണ്ടാക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത്.

കേരളത്തിലെ പ്രതിഭകളെ കണ്ടെത്തി അവരെ മികച്ച പരിശീലനത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് ക്ലബ്ബിന്റെ പ്രധാന ലക്‌ഷ്യം. കേരളാ യുണൈറ്റഡ് ഫുട്ബോൾ സ്കൂൾസ് ആയിരിക്കും ഇതിൽ പ്രധാന പങ്കു വഹിക്കുക.”

ജുവൽ പുതിയ സ്ഥാനം ഏറ്റെടുത്ത ശേഷം പറഞ്ഞു