ഇന്നും ബോക്സ് ഓഫീസിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകൾ വാങ്ങാം

കൊച്ചി, നവംബർ 12, 2022: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ നാലാം ഹോം മത്സരത്തിനുള്ള ബോക്സ് ഓഫീസ് ടിക്കറ്റുകൾ മത്സരദിനത്തിലും സ്റ്റേഡിയത്തിൽ നിന്ന് വാങ്ങാം. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് ബോക്സ് ഓഫീസ് പ്രവർത്തിക്കുന്നത്. ഓൺലൈനായും ടിക്കറ്റുകൾ വാങ്ങാൻ ആരാധകർക്ക് അവസരമുണ്ട്. മത്സര ദിനം വൈകീട്ട് 3.30 മുതൽ ഏഴ് മണി വരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം.

ഓൺലൈനായി ടിക്കറ്റ്‌ വാങ്ങുവാൻ:

Insider.in: https://insider.in/hero-indian-super-league-2022-23-kerala-blasters-fc-vs-fc-goa/event