രണ്ടാം ഏകദിനത്തിൽ കരുതുറ്റ ബൗളിംഗ് പ്രകടനവുമായി പാക്കിസ്ഥാന്‍, വിന്‍ഡീസ് 153 റൺസിന് ഓള്‍ഔട്ട്

Sports Correspondent

നാഷണൽ സ്റ്റേഡിയം കറാച്ചിയിൽ പാക്കിസ്ഥാന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിൽ തകര്‍ന്ന് വിന്‍ഡീസ് വനിതകള്‍. ടോസ് നേടിയ പാക്കിസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ അനം അമിന്‍, ഫാത്തിമ സന, ഒമൈമ സൊഹൈല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയാണ് വിന്‍ഡീസിനെ 153 റൺസിൽ ഓള്‍ഔട്ട് ആക്കിയത്.

34 റൺസ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ ആണ് വെസ്റ്റിന്‍ഡീസിന്റെ ടോപ് സ്കോറര്‍. ഹെയിലി മാത്യൂസ്(26), ഷെമൈന്‍ കാംപെൽ(23*), സ്റ്റഫാനി ടെയിലര്‍(23) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ആദ്യ മത്സരത്തിൽ വെസ്റ്റിന്‍ഡീസ് 45 റൺസിന്റെ വിജയം നേടിയിരുന്നു.