ഓർട്ടിസിന് പകരക്കാരനെ എഫ് സി ഗോവ കണ്ടെത്തി, മൊറോക്കോ ദേശീയ താരം ഇനി ഐ എസ് എല്ലിൽ

എഫ് സി ഗോവ ഓർട്ടിസിന് പകരം ഒരു വലിയ സൈനിംഗ് തന്നെ നടത്തിയിരിക്കുകയാണ്. മൊറോക്കൻ-അമേരിക്കൻ താരമായ നോവ സദൗവി ആണ് ഗോവയിൽ എത്തിയത്. മൊറോക്കൻ ക്ലബായ FAR റബാറ്റിൽ നിന്നാണ് താരം ഗോവയിലേക്ക് എത്തുന്നത്. വിങ്ങറായ നോവ മൊറോക്കൻ ദേശീയ ടീമിനായി ഇപ്പോൾ കളിക്കുന്നുണ്ട്. അദ്ദേഹത്തിന് അമേരിക്കൻ പൗരത്വവും ഉണ്ട്.

മൊറോക്കോയിലെ ഏറ്റവും മികച്ച ക്ലബുകളിൽ ആണ് 28കാരനായ നോവ അവസാന സീസണുകളിൽ കളിച്ചത്‌. മൊറോക്കോയ്ക്ക് ആയി കഴിഞ്ഞ സീസണിൽ ദേശീയ ടീം അരങ്ങേറ്റം നടത്തിയ നോവ സദൗവി ആഫ്രിക്കൻ നാഷൺസ് കപ്പിൽ മൂന്ന് മത്സരങ്ങളിൽ മൊറോക്കോയ്ക്ക് ആയി കളിച്ചിരുന്നു‌‌. എഫ് സി ഗോവയിൽ നോവ രണ്ടു വർഷത്തെ കരാർ ഒപ്പുവെക്കും. ക്ലബ് ഉടൻ തന്നെ ഈ സൈനിംഗ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.