ലിജോ ഫ്രാൻസിസും ജോക്സൺ ദാസും ചെന്നൈയിനിൽ

ചെന്നൈയിൻ രണ്ട് പ്രാദേശിക താരങ്ങളെ സ്വന്തമാക്കി. തമിഴ്‌നാട് സ്വദേശികളായ ലിജോ ഫ്രാൻസിസും ജോക്സൺ ദാസും ആണ് ചെന്നൈയിനിൽ എത്തിയത്. ഇരുവര രണ്ട് വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ സീസണിൽ ഭോപ്പാൽ ക്ലബായ മദൻ മഹാരാജിലായിരുന്നു ഇരുവരും കളിച്ചിരുന്നത്.

ജോക്സൺ ദാസ് മധ്യനിര താരമാണ്. ലിജോ ഫ്രാൻസിസ് ഡിഫൻഡറും ആണ്‌. ഇരുവരും മുമ്പ് രണ്ട് സീസണുകളോളം ചെന്നൈ സിറ്റിക്ക് ഒപ്പം ഉണ്ടായിരുന്നു. ദാസ് ചെന്നൈ സിറ്റിക്ക് ആയി എ എഫ് സി കപ്പിലും കളിച്ചിട്ടുണ്ട്.