ആകെ ഒരു ഗോൾ രഹിത മത്സരം, റഷ്യൻ ലോകകപ്പ് ചരിത്രത്തിലേക്ക്

Roshan

റഷ്യൻ ലോകകപ്പിലെ മത്സരങ്ങൾ എല്ലാം അവസാനിച്ചു, ഫ്രാൻസ് ലോക ജേതാക്കളുമായി. ഒരു പിടി റെക്കോർഡുകൾ പിറന്നെങ്കിലും വ്യത്യസ്തമായി നിന്നത്, ഈ ലോകകപ്പിൽ ആകെ പിറന്നത് ഒരു ഗോൾ രഹിത മത്സരമായിരുന്നു എന്നതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഫ്രാൻസും ഡെന്മാർക്കും തമ്മിൽ പോരാടിയപ്പോൾ ആയിരുന്നു ഈ ലോകകപ്പിലെ ഏക ഗോൾ രഹിത മത്സരം പിറന്നത്. 38 മത്സരങ്ങൾക്ക് ശേഷമായിരുന്നു ആദ്യ ഗോൾ രഹിത മത്സരം പിറന്നത്.

1954ലെ ലോകകപ്പിന് ശേഷം ആദ്യമായാണ് ഇത്രയും കുറവ് ഗോൾ രഹിത മത്സരങ്ങൾ ഉണ്ടാവുന്നത്. അന്നത്തെ 26മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ രഹിതമായി അവസാനിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial