കാണികളുടെ ഈ പെരുമാറ്റം ആശ്ചര്യജനകം: ജോ റൂട്ട്

എംഎസ് ധോണിയെ കൂവിയ ലോര്‍ഡ്സിലെ ഇന്ത്യന്‍ ആരാധകരുടെ പെരുമാറ്റം ആശ്ചര്യജനകമെന്ന് പറഞ്ഞ് ജോ റൂട്ട്. രണ്ടാം ഏകദിനത്തില്‍ പരമ്പരയില്‍ ഒപ്പമെത്തുവാന്‍ സഹായിച്ച ശതകത്തിന്റെ ഉടമയായ ജോ റൂട്ടാണ് കളി ഇംഗ്ലണ്ടിനു അനുകൂലമാക്കിയത്. ഇന്ത്യന്‍ പ്രതീക്ഷകള്‍ അതേ സമയം ധോണിയിലായിരുന്നുവെങ്കിലും താരത്തില്‍ നിന്ന് പ്രതീക്ഷ തരത്തിലുള്ള ഇന്നിംഗ്സ് വരാതിരുന്നപ്പോള്‍ കാണികള്‍ ആ അമര്‍ഷം താരത്തെ കൂവി പ്രകടിപ്പിക്കുകയായിരുന്നു.

140/4 എന്ന ഘട്ടത്തില്‍ വിരാട് കോഹ്‍ലി പുറത്തായപ്പോളാണ് ധോണി ക്രീസില്‍ എത്തുന്നത്. റെയ്‍നയോടൊപ്പം ധോണി ടീമിന്റെ രക്ഷയ്ക്കെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത് സംഭവിച്ചില്ല. ലോര്‍ഡ്സില്‍ ഇന്ത്യയുടെ ചാമ്പ്യന്‍ ക്രിക്കറ്ററെ സ്വീകരിച്ച രീതി തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നാണ് ഇന്ത്യന്‍ ആരാധകരുടെ പെരുമാറ്റത്തെക്കുറിച്ച് ജോ റൂട്ട് പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial