ഹീറ്റ്സിൽ നാലാമത് ആയി സാജൻ പ്രകാശ്, സെമിഫൈനൽ യോഗ്യത ഇല്ല

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഒളിമ്പിക്‌സിൽ നീന്തലിൽ ഇന്ത്യയുടെ വലിയ പ്രതീക്ഷ ആയ മലയാളി താരം സാജൻ പ്രകാശിന് സെമിഫൈനൽ യോഗ്യത നേടാൻ ആയില്ല. പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലെയിൽ രണ്ടാമത്തെ ഹീറ്റ്സിൽ നീന്താൻ ഇറങ്ങിയ സാജൻ നാലാമത് ആയാണ് തന്റെ നീന്തൽ അവസാനിപ്പിച്ചത്. തന്റെ മികച്ച സമയത്തിനും കുറഞ്ഞ സമയം ആയ 1.57.22 മിനിറ്റ് എന്ന സമയം ആണ് സാജൻ കുറിച്ചത്.

എന്നാൽ 5 ഹീറ്റ്സിനും ശേഷം മിക്കവാറും താരങ്ങൾ 1.55 മിനിറ്റിനുള്ളിൽ നീന്തി കയറിയപ്പോൾ സാജന്റെ പ്രതീക്ഷകൾ അവസാനിച്ചു. 24 സ്ഥാനത്ത് ആയി സാജൻ. 2016 റിയോ ഒളിമ്പിക്‌സിൽ 27 സ്ഥാനം ആയിരുന്നു താരത്തിന്. നിരാശ ആയെങ്കിലും തന്റെ വലിയ പരിശ്രമം നീന്തൽ കുളത്തിൽ സാജൻ നൽകി. ഈ ഇനത്തിലെ ലോക റെക്കോർഡ് സ്വന്തമായുള്ള ഹംഗറിയുടെ ക്രിസ്റ്റോഫ്‌ മിലാക് ആണ് 1.53.58 മിനിറ്റിൽ നീന്തി കയറി യോഗ്യത ഹീറ്റ്സിൽ ഒന്നാമത് ആയത്.