കൊറിയയെ തോൽപ്പിക്കാൻ ആവില്ല മക്കളെ! ആർച്ചറിയിൽ ദീപിക-പ്രവീൺ സഖ്യം പുറത്ത്

Screenshot 20210724 070828

പ്രതീക്ഷിച്ച പോലെ ക്വാർട്ടർ ഫൈനലിൽ ആർച്ചറിയിലെ ലോകത്തിലെ എക്കാലത്തെയും വലിയ ശക്തിയായ കൊറിയയോട് തോറ്റ് ഇന്ത്യയുടെ മിക്സഡ് ഡബിൾസ് ടീം പുറത്ത്. ഇന്ത്യയുടെ സൂപ്പർ സ്റ്റാർ ദീപിക കുമാരി-പ്രവീൺ ജാദവ് സഖ്യം ആണ് കൊറിയൻ സഖ്യമായ സൂപ്പർ സ്റ്റാർ ആൻ സാൻ- കിം ജെ ഡിയോക് സഖ്യത്തോട് ആണ് തോൽവി വഴങ്ങിയത്.

തങ്ങളുടെ മികവിലേക്ക് ഉയരാൻ ആവാത്ത ഇന്ത്യൻ സഖ്യത്തെ കൊറിയൻ സഖ്യം 6-2 നു ആണ് പരാജയപ്പെടുത്തിയത്. യോഗ്യതയിൽ ഒമ്പതാം സ്ഥാനത്ത് എത്തിയത് ആണ് മെഡൽ പ്രതീക്ഷയുള്ള ഇനത്തിൽ ഇന്ത്യക്ക് വിനയായത്. ഇനി ദീപിക കുമാരിയുടെ വ്യക്തിഗത ഇനത്തിലും വനിതാ ഇനത്തിലും ഇന്ത്യക്ക് പ്രതീക്ഷയുണ്ട്.

Previous articleജൂഡോയിൽ ഇന്ത്യയുടെ പങ്കാളിത്തം അവസാനിച്ചു, ലിക്മാബാമിന് ആദ്യ റൗണ്ടിൽ തോല്‍വി
Next articleആദ്യ ഗ്രൂപ്പ് മത്സരത്തിൽ ഇസ്രായേൽ താരത്തോട് തോല്‍വിയേറ്റു വാങ്ങി സായി പ്രണീത്