അത്ലറ്റിക്സിൽ മികച്ച പ്രകടനം നടത്തി 4×400 മീറ്റർ പുരുഷ റിലെയിലെ ഇന്ത്യൻ ടീം. രണ്ടാം ഹീറ്റിൽ നാലാമത് ആയ ഇന്ത്യൻ ടീം മൂന്നു മിനിറ്റ് 00.25 സെക്കന്റിൽ ആണ് റേസ് പൂർത്തിയാക്കിയത്. ഇത് പുതിയ ഏഷ്യൻ റെക്കോർഡ് ആണ് ഇന്ത്യ കുറിച്ചത്. എന്നാൽ ഇന്ത്യ രണ്ടു ഹീറ്റ്സിലും ആയി ഒമ്പതാം സ്ഥാനത്ത് ആയതോടെ ഫൈനൽ യോഗ്യത നഷ്ടമായി. ഇന്ത്യയുടെ ഹീറ്റിൽ പോളണ്ട് ആണ് ഒന്നാമത് എത്തിയത്.
മൂന്നു മിനിറ്റിൽ താഴെ ഓടിയെത്തിയ പോളണ്ട്, ജമൈക്ക, ബെൽജിയം എന്നിവർ രണ്ടാം ഹീറ്റിൽ നിന്നു ഫൈനലിൽ എത്തിയപ്പോൾ ഒന്നാം ഹീറ്റിൽ 5 ടീമുകൾ 3 മിനിറ്റ് കുറവിൽ റിലെ പൂർത്തിയാക്കി. ആദ്യ ഹീറ്റിൽ അമേരിക്ക, ബോട്‌സ്വാന, ട്രിനിടാഡ് ആന്റ് ടൊബാഗോ, ഇറ്റലി, നേതാർലാന്റ് ടീമുകൾ ആണ് ഫൈനലിൽ യോഗ്യത നേടിയത്. 2 മിനിറ്റ് 57.77 സെക്കന്റിൽ ഹീറ്റിൽ ഓടിയെത്തിയ അമേരിക്ക ആണ് യോഗ്യതയിൽ ഏറ്റവും മികച്ച സമയം കുറിച്ചത്. ഒരു സെക്കന്റിലും താഴെ സമയത്ത് ആണ് മുഹമ്മദ് അനസ്, നിർമൽ ടോം, അരോഗിയ രാജീവ്, അമോജ് ജേക്കബ് എന്നിവർ അടങ്ങിയ ഇന്ത്യക്ക് ഫൈനൽ നഷ്ടമായത്.