ലോക ചാമ്പ്യൻഷിപ്പുകൾ ജയിച്ചിട്ടും 5000, 10,000 മീറ്ററുകളിൽ ലോക റെക്കോർഡും എത്രയോ നിരവധി മെഡലുകളും ഉണ്ടായിട്ടും ഒളിമ്പിക് സ്വർണം മാത്രം ഇല്ല എന്ന കുറവ് ടോക്കിയോയിൽ തീർത്തു ഇതിഹാസ താരം ജോഷുവ ചെപ്റ്റഗെയ്. പല പ്രാവശ്യം നേരിയ വ്യത്യാസത്തിൽ മൊ ഫറക്ക് മുന്നിൽ കഴിഞ്ഞ 2 പ്രാവശ്യവും രണ്ടാമത് ആയ താരം ടോക്കിയോയിൽ 10,000 മീറ്ററിലും വെള്ളിയിൽ ഒതുങ്ങി. എന്നാൽ 5000 മീറ്ററിൽ വിട്ട് കൊടുക്കാൻ തയ്യാറാവാത്ത ഉഗാണ്ടൻ താരം തന്റെ അർഹമായ സ്വർണം നേടിയെടുക്കുക തന്നെ ചെയ്തു. 12 മിനിറ്റ് 58.15 സെക്കന്റിൽ ആണ് ഉഗാണ്ടൻ താരം 5000 മീറ്റർ പൂർത്തിയാക്കിയത്.
13 മിനിറ്റിൽ താഴെ റേസ് പൂർത്തിയാക്കി ഒളിമ്പിക്‌സിൽ 10,000 മീറ്ററിൽ വെള്ളി നേടിയ ശേഷം 5000 മീറ്ററിൽ സ്വർണം നേടുന്ന ആദ്യ താരവും ആയി. കനേഡിയൻ താരമായ മുഹമ്മദ് അഹ്മദ് ആണ് വെള്ളി മെഡൽ നേടിയത്. സൊമാലിയൻ വംശജനായ അഹ്മദ് 12 മിനിറ്റ് 58.61 സെക്കന്റിൽ ആണ് റേസ് പൂർത്തിയാക്കിയത്. അവസാന നിമിഷം കണ്ട വളരെ കടുത്ത പോരാട്ടത്തിൽ നേരിയ വ്യത്യാസത്തിൽ കെനിയൻ താരം കിമേലിയെ മറികടന്ന കെനിയൻ വംശജനായ പൗൾ ചെലിമോ അമേരിക്കക്ക് 5000 മീറ്ററിൽ വെങ്കലവും സമ്മാനിച്ചു.