സൊഹർലിയാനയെ നോർത്ത് ഈസ്റ്റ് സ്വന്തമാക്കും

Img 20210725 230116

ബെംഗളൂരു എഫ് സിയുടെ ഫുൾബാക്കായ ജോ സൊഹർലിയനയെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കും. താരവുമായി ക്ലബ് മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചതായാണ് വാർത്തകൾ. മുൻ ഐസ്വാൾ എഫ്‌സി താരം കൂടിയാണ് സൊഹർലിയന. ഷില്ലോംഗ് ലജോങ്ങിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ജോ. ചൻമാരി എഫ്‌സി, പൂനെ സിറ്റി എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. പക്ഷെ ഐസ്വാൾ എഫ്‌സിയിലേക്ക് മാറിയപ്പോൾ ആണ് താരം ദേശീയ ശ്രദ്ധയിൽ വന്നത്. വലിയ പ്രതീക്ഷയോടെയാണ് താരം ബെംഗളൂരുവിൽ എത്തിയത് എങ്കിലും അവിടെ കാര്യമായ അവസരങ്ങൾ ഒന്നും ലഭിച്ചില്ല.

Previous articleഒളിമ്പിക്സ് ബാസ്‌ക്കറ്റ് ബോളിൽ അമേരിക്കയെ ഞെട്ടിച്ചു ഫ്രാൻസിന് അട്ടിമറി ജയം
Next articleചരിത്രം എഴുതി ഭവാനി ദേവി ആദ്യ മത്സരം ജയിച്ചു, രണ്ടാം റൗണ്ടിൽ മൂന്നാം റാങ്കുകാരിയോട് തോറ്റു പുറത്ത്