ഏകദിന ക്രിക്കറ്റ് ഉപേക്ഷിക്കേണ്ട സമയം ആയെന്ന് പാകിസ്താൻ ഇതിഹാസ ബൗളർ വസീം അക്രം. ഏകദിന മത്സരങ്ങൾ ഒഴിവാക്കണം. ഇംഗ്ലണ്ടിൽ ഏകദിനം കാണാൻ ഗ്യാലറി നിറയുന്നുണ്ട്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, ഏകദിന ക്രിക്കറ്റ് എന്നിവിടങ്ങളിൽ എകദിനം കാണാൻ സ്റ്റേഡിയങ്ങളിൽ നിറയാൻ പോകുന്നില്ല. വസീം അക്രം പറഞ്ഞു
എകദിനം ഇപ്പോൾ കളിക്കാൻ വേണ്ടി മാത്രമാണ് കളിക്കുന്നത്. ആദ്യ 10 ഓവറുകളും അവസാന 10 ഓവറുകളും മാത്രമെ ഏകദിനത്തിലും കളിക്കാർക്ക് താല്പര്യമുള്ളൂ. അദ്ദേഹം പറയുന്നു. ടി20 വളരെ എളുപ്പമാണ്, നാല് മണിക്കൂർ കൊണ്ട് കളി അവസാനിക്കും. ലോകമെമ്പാടും ലീഗുകളുണ്ട്, കൂടുതൽ പണമുണ്ട് – ഇത് ആധുനിക ക്രിക്കറ്റിന്റെ ഭാഗമാണെന്നും ഞാൻ കരുതുന്നു. വസീം അക്രം പറഞ്ഞു.
ടി20 അല്ലെങ്കിൽ ടെസ്റ്റ് ക്രിക്കറ്റ്. ഇതിനേ ഭാവിയുള്ളൂ. ഏകദിന ക്രിക്കറ്റ് ഒരു തരത്തിൽ മരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.