ലൈപ്സിഗിന്റെ റൈറ്റ് ബാക്ക് പി എസ് ജിയിലേക്ക് അടുക്കുന്നു

RB ലെപ്സിഗിന്റെ റൈറ്റ് ബാക്ക് ആയ നോർഡി മുകീലെ എസ് ജി ഉടൻ സ്വന്തമാക്കും. താരവുമായി പി എസ് ജി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ ലൈപ്സിഗും പി എസ് ജിയും തമ്മിൽ ട്രാൻസ്ഫർ തുകയെ കുറിച്ച് ചർച്ച ചെയ്യുകയാണ്.

24 വയസ്സുള്ള താരത്തെ 10-15 മില്യൺ യൂറോ നൽകിയാൽ ലൈപ്സിഗ് വിട്ടു കൊടുക്കും. PSGയുടെ പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയറും മുകീലെയെ സ്വന്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു. 2023 സീസൺ അവസാനത്തിൽ താരത്തിന്റെ കരാർ അവസാനിക്കും എന്നത് കൊണ്ട് തന്നെ ലൈപ്സിഗും താരത്തെ വിൽക്കാൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മുകീലെ ഫ്രാൻസിനായി ദേശീയ ടീം അരങ്ങേറ്റം നടത്തിയിരുന്നു.

Comments are closed.