കുക്കുറേയക്ക് ആയുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ നിരസിച്ചു

Newsroom

20220721 150432

ബ്രൈറ്റൺ താരം കുകുറേയയെ സ്വന്തമാക്കാൻ ഉള്ള മാഞ്ചസ്റ്റർ സിറ്റി ശ്രമത്തിന് തിരിച്ചടി. മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ബിഡ് ബ്രൈറ്റൺ ഇപ്പോൾ നിരസിച്ചിരിക്കുകയാണ്. സിറ്റി 30 മില്യൺ യൂറൊ ആണ് താരത്തിനായി ആദ്യ ഓഫർ നൽകിയത്. എന്നാൽ 50 മില്യൺ എങ്കിലും ലഭിച്ചാലെ താരത്തെ നൽകു എന്നാണ് ബ്രൈറ്റൺ പറയുന്നത്. ബ്രൈറ്റൺ വിട്ടുവീഴ്ച ചെയ്തില്ല എങ്കിൽ സിറ്റി കുകുറേയക്കായുള്ള ശ്രമം അവസാനിപ്പിച്ചേക്കും.

കഴിഞ്ഞ സീസണിൽ ബ്രൈറ്റന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കാം കുകുറേയക്കായിരുന്നു. 23കാരനായ താരം കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിലെത്തിയത്.

ഗ്രഹാം പോട്ടറിന്റെ കീഴിൽ ലോകനിലവാരമുള്ള താരമായി കുകുറേയ മാറി. ബാഴ്സലോണയുടെയും എസ്പാന്യോളിന്റെയും അക്കാദമികളിലൂടെ ആണ് കുകുറേയ വളർന്നത്. ബാഴ്സലോണ ബി ടീമിനായി 3 വർഷത്തോളം കളിച്ചിരുന്നു. ബാഴ്സലോണ സീനിയർ ടീമിൽ അവസരം ലഭിക്കാതെ വന്നതോടെ താരം ഗെറ്റഫയിലേക്ക് പോയി. അവിടെ നിന്നായിരുന്നു താരം ബ്രൈറ്റണിലേക്ക് വന്നത്.