ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ നായകനും ഒളിംപ്യനുമായ ഒ ചന്ദ്രശേഖരന്‍ ഓർമ്മയായി. 86 വയസ്സായിരുന്നു. 1960ൽ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ അംഗമായിരുന്നു. റോമിൽ ഇന്ത്യക്കായി മൂന്ന് മത്സരങ്ങളിൽ അദ്ദേഹം കളിച്ചിരുന്നു. 1960 കളിലെ ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ ഒ ചന്ദ്രശേഖരൻ. ഇന്ത്യയുടെ ഡിഫൻസ് ശക്തിയാക്കാൻ അൻ അദ്ദേഹത്തിനായി.
മുംബൈയിലെ കാൾടെക്സിനായി കളിച്ചാണ് ചന്ദ്രശേഖരൻ ഇന്ത്യൻ ടീമിലെത്തിയത്. 1958 മുതൽ 66 വരെ ഇന്ത്യൻ ടീമംഗമായിരുന്നു. 1962 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടാനും 1964)3 എ.എഫ്.സി ഏഷ്യൻ കപ്പ വെള്ളി നേടാമ്യ്ം അദ്ദേഹത്തിനായി. ഇന്ത്യക്ക് ഒപ്പം 1959,64 വർഷങ്ങളിലെ മെർദേക്ക കപ്പിൽ റണ്ണെഴ്സ് അപ്പും ആയിട്ടുണ്ട്. സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചായിരുന്നു ഇതിഹാസം കളിച്ചിരുന്നത്.