ചെൽസിയുടെ ബകയൊകോ ഇനി എ സി മിലാനിൽ

20210824 124710

ചെൽസിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ തിമൊ ബകയൊകോ വീണ്ടും ലോണിൽ പോകും. ഇറ്റാലിയൻ ക്ലബായ എ സി മിലാൻ ആകും ബകയൊകോയെ ലോണിൽ സൈൻ ചെയ്യുന്നത്. ഒരു വർഷത്തെ ലോൺ കരാറിൽ താരം ഒപ്പുവെക്കും. സീസൺ അവസാനം താരത്തെ മിലാൻ സ്ഥിര കരാറിൽ സ്വന്തമാക്കിയേക്കും. 2017ൽ വലിയ പ്രതീക്ഷയോടെ ചെൽസിയിൽ എത്തിയ ബകയൊകോയ്ക്ക് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ഇതുവരെ ആയിരുന്നില്ല.

അവസാന മൂന്ന് സീസണിലും ബൊകയോകോയെ ചെൽസി ലോണിൽ അയക്കുക ആയിരുന്നു. ഈ കഴിഞ്ഞ സീസണിൽ നാപോളിയുൽ ആയിരുന്നു താരം ലോണിൽ കളിച്ചത്. രണ്ട് സീസൺ മുമ്പും ബകയോകോ മിലാനിൽ ലോണിൽ കളിച്ചിരുന്നു. 26കാരനായ താരം പണ്ട് മൊണാക്കോയിലും റെന്നെസിലും ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

Previous articleഒക്ടോബറിലെ ലോക ചാമ്പ്യന്‍ഷിപ്പിൽ ബജ്രംഗ് പൂനിയ മത്സരിക്കില്ല
Next articleമുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ ചന്ദ്രശേഖരൻ അന്തരിച്ചു