ആഴ്സണലിന്റെ ടൊറേര ഇനി ഫിയൊറെന്റീനയിൽ

Images

ആഴ്സണൽ യുവതാരം ലൂകാസ് ടൊറേര ഇനി ഫിയൊറെന്റീനക്കായി കളിക്കും. കൂടുമാറ്റം ഉറപ്പാക്കാനായി ഇറ്റലിയിൽ എത്തി കഴിഞ്ഞു . ഒരു വർ ലോണിൽ ആകും ടൊറേര ഇറ്റാലിയൻ ടീമിൽ കളിക്കുക. അടുത്ത സീസണിൽ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ഫിയൊറെന്റിനക്ക് അവസരമുണ്ടാകും. താരം കഴിഞ്ഞ സീസണിൽ അത്ലറ്റിക്കോ മാഡ്രിഡിൽ ലോണിൽ കളിച്ചിരുന്നു.

ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയിൽ നിന്നായിരുന്നു ടൊറേര രണ്ട് സീസൺ മുമ്പ് ആഴ്സണലിൽ എത്തിയത്. താരത്തിന് ആഴ്സണലിൽ സ്ഥിരതയാർന്ന പ്രകടനം നടത്താനേ ആയിരുന്നില്ല. ഉറുഗ്വേ താരമായ ടൊറേര ഇറ്റലിയിൽ തന്റെ ഫോം വീണ്ടെടുക്കാൻ ആകും എന്ന് വിശ്വസിക്കുന്നു. ആഴ്സണലിന് 1.5 മില്യൺ ട്രാൻസ്ഫർ തുക ആയി ലഭിക്കും

Previous articleമുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും ഒളിമ്പ്യനുമായ ഒ ചന്ദ്രശേഖരൻ അന്തരിച്ചു
Next articleമിസോറാം യുവ ഡിഫൻഡർ ജംഷദ്പൂരിൽ