പൊരുതി വീണ് ന്യൂസിലാണ്ട്, 4 റണ്‍സ് ജയവുമായി ഓസ്ട്രേലിയ സെമിയിലേക്ക്

- Advertisement -

വനിത ടി20 ലോകകപ്പില്‍ ന്യൂസിലാണ്ടിനെതിരെ 4 റണ്‍സ് വിജയം കരസ്ഥമാക്കി സെമി സ്ഥാനം ഉറപ്പാക്കി ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 155/5 എന്ന സ്കോര്‍ നേടിയപ്പോള്‍ ന്യൂസിലാണ്ടിന് 20 ഓവറില്‍ 151 റണ്‍സ് മാത്രമേ നേടാനായുള്ളു. 7 വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. അവസാന ഓവറില്‍ ജയത്തിനായി 20 റണ്‍സായിരുന്നു ന്യൂസിലാണ്ട് നേടേണ്ടിയിരുന്നത്.

കാറ്റി മാര്‍ട്ടിന്‍ 18 പന്തില്‍ 37 റണ്‍സുമായി അവസാന ഓവറുകളില്‍ പൊരുതി നോക്കിയെങ്കിലും ടോപ് ഓര്‍ഡറില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് വരാതിരുന്നത് ടീമിന് തിരിച്ചടിയായി. സോഫി ഡിവൈന്‍ 31 റണ്‍സ് നേടിയപ്പോള്‍ മാഡി ഗ്രീന്‍ 28 റണ്‍സ് നേടി. ഓസ്ട്രേലിയയ്ക്കായി മെഗാന്‍ ഷൂട്ടും ജോര്‍ജ്ജിയ വെയര്‍ഹാമും മൂന്ന് വീതം വിക്കറ്റ് നേടി.

Advertisement