സൗത്താംപ്ടണിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ഇന്നലെ മത്സരത്തിന്റെ ആദ്യ ദിവസം ഒരു ഓവര്‍ പോലെ എറിയാനാകാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റ് വിജയിച്ച ടീമിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ന്യൂസിലാണ്ട് മത്സരത്തിനിറങ്ങുന്നത്. ടിം സൗത്തി, കെയിന്‍ വില്യംസൺ, ബിജെ വാട്ളിംഗ്, കൈല്‍ ജാമിസൺ എന്നിവര്‍ ടീമിലേക്ക് വരുമ്പോള്‍ വിൽ യംഗ്, മാറ്റ് ഹെന്റി, അജാസ് പട്ടേൽ, ടോം ബ്ലണ്ടൽ എന്നിവര്‍ക്ക് അവസരം നഷ്ടമാകുന്നുണ്ട്.
ഇന്ത്യ: Rohit Sharma, Shubman Gill, Cheteshwar Pujara, Virat Kohli(c), Ajinkya Rahane, Rishabh Pant(w), Ravindra Jadeja, Ravichandran Ashwin, Ishant Sharma, Mohammed Shami, Jasprit Bumrah
ന്യൂസിലാണ്ട്: Tom Latham, Devon Conway, Kane Williamson(c), Ross Taylor, Henry Nicholls, BJ Watling(w), Colin de Grandhomme, Kyle Jamieson, Neil Wagner, Tim Southee, Trent Boult