ന്യൂസിലാണ്ട് വനിതകളുടെ കേന്ദ്ര കരാർ ലിസ്റ്റ് പുറത്ത് വിട്ട് ബോർഡ്

Sports Correspondent

2021-22 സീസണിലേക്കുള്ള ന്യൂസിലാണ്ട് വനിത ടീമിന്റെ കേന്ദ്ര കരാർ വിവരം പുറത്ത് വിട്ട് ബോർഡ്. മൂന്ന് താരങ്ങൾ ആദ്യമായി കരാർ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. ബ്രൂക്ക് ഹാലിഡേ, ഫ്രാങ്കി മക്കായ്, ജെസ്സ് മക്ഫാഡിയൻ എന്നിവരാണ് ഈ മൂന്ന് താരങ്ങൾ. 2016-18 കാലഘട്ടത്തിൽ കരാർ ലഭിച്ച താംസിൻ ന്യൂട്ടണും കരാർ ലഭിച്ചിട്ടുണ്ട്.

17 അംഗങ്ങളുടെ കരാർ പട്ടികയാണ് ബോർഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര കരാർ ലഭിച്ച ന്യൂസിലാണ്ട് വനിത താരങ്ങൾ : Suzie Bates, Sophie Devine, Lauren Down, Maddy Green, Brooke Halliday, Hayley Jensen, Leigh Kasperek, Amelia Kerr, Jess Kerr, Frankie Mackay, Jess McFadyen, Rosemary Mair, Katey Martin, Thamsyn Newton, Hannah Rowe, Amy Satterthwaite, Lea Tahuhu