അവസരം ഇല്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് എറിക് ബയി

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയിയുടെ കരാർ അടുത്തിടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പുതുക്കിയത്. എന്നാൽ അതുകൊണ്ട് കാര്യമില്ല എന്നും ടീമിൽ അവസരങ്ങൾ ഇല്ലായെങ്കിൽ താൻ ക്ലബ് വിടും എന്നും ബയി പറഞ്ഞു. ഒരു കളി സ്റ്റാർട്ട് ചെയ്ത് പിന്നീടുള്ള അഞ്ചു കളികളിൽ ബെഞ്ചിൽ ഇരിക്കുന്നത് തനിക്ക് അംഗീകരിക്കാനാവില്ല. കൂടുതൽ അവസരങ്ങൾ ലഭിച്ചെ മതിയാകു എന്നും ബയി പറഞ്ഞു.

പുതിയ കരാർ നല്ലതാണ് എന്നും എന്നാൽ അവസരം ഇല്ലാ എങ്കിൽ മറ്റു ക്ലബുകളുടെ ഓഫറുകൾക്ക് താൻ കാതോർക്കും‌‌‌ എന്നും ബയി പറഞ്ഞു. 2024വരെയുള്ള പുതിയ കരാർ ആയിരുന്നു താരം അടുത്തിടെ ഒപ്പുവെച്ചത്. യുണൈറ്റഡിൽ ലിൻഡെലോഫിനും മഗ്വയറിനും പിറകിലാണ് ബയിയുടെ സ്ഥാനം. ഫിറ്റ്നെസ് നിലനിർത്തുക ആണെങ്കിൽ ലിൻഡെലോഫിനെ മറികടന്ന് ആദ്യ ഇലവനിൽ എത്താൻ ബയിക്ക് ആകും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിശ്വസിക്കുന്നത്.

Advertisement