അയാക്സിന്റെ നൗസൈർ ഇനി ബയേണിന്റെ താരം

എഫ്‌സി ബയേൺ നൗസൈർ മസ്‌റോയിയുടെ സൈനിംഗ് പൂർത്തിയാക്കി. ഡച്ച് ക്ലബായ അയാക്സിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ആണ് 24-കാരൻ മ്യൂണിക്കിലേക്ക് വരുന്നത്. 2026 വരെയുള്ള കരാർ താരം ഒപ്പിട്ടു. നെതർലൻഡിൽ ജനിച്ച മസ്രോയി 2013 മുതൽ അയാക്സ് അക്കാദമിയിൽ ഉള്ള താരമാണ്. 2018-ൽ തന്റെ സീനിയർ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 20220524 162225

റൈറ്റ് ബാക്ക് ആയ മസ്റോയ് അയാക്സിനായി 137 മത്സര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 10 ഗോളുകൾ നേടി. മൊറോക്കൻ ദേശീയ ടീമിനായി 12 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

“യൂറോപ്പിലെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്. എഫ്‌സി ബയേൺ തുടർച്ചയായി പത്താം വർഷവും ജർമ്മൻ ചാമ്പ്യന്മാരായിക്കഴിഞ്ഞു. എനിക്ക് ഇവിടെ വലിയ കിരീടങ്ങൾ നേടാനാകുമെന്നതിനാലാണ് ഞാൻ ഈ ക്ലബ് തിരഞ്ഞെടുത്തത്.” നൗസൈർ പറഞ്ഞു.