സബ് ജൂനിയർ ഫുട്ബോൾ; എറണാകുളം ആലപ്പുഴയെ പരാജയപ്പെടുത്തി

41ആമത് സംസ്ഥാന സബ് ജൂനിയർ ഫുട്ബോളിൽ എറണാകുളത്തിന് വിജയ തുടക്കം. ഇന്ന് തിരുവല്ല മാർ തോമ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എറണാകുളം ആലപ്പുഴയെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു വിജയം. 32ആം മിനുട്ടിൽ അക്ഷയ്കുമാർ നേടിയ ഗോളിൽ എറണാകുളം ലീഡ് എടുത്തു. രണ്ടാം പകുതിയിൽ 50, 53 മിനുട്ടുകളിൽ ഗോൾ നേടിക്കൊണ്ട് മൃദുൽ എറണാകുളത്തിന് 3 ഗോളിന്റെ ലീഡ് നൽകി. 93ആം മിനുട്ടിൽ അഫ്സൽ കൂടെ ഗോൾ നേടിയതോടെ എറണാകുളത്തിന്റെ വിജയം പൂർത്തിയായി.

കോട്ടയവും പത്തനംതിട്ടയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും എറണാകുളം അടുത്ത റൗണ്ടിൽ നേരിടുക.20220524 164721