ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചർച്ചകൾ നടക്കുന്നു എന്ന് സ്ഥിരീകരിച്ച് ഗാംഗുലി

ഇന്ത്യയിലെ ഏറ്റവും വലിയ ക്ലബിൽ ഒന്നായ ഈസ്റ്റ് ബംഗാളും ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും ഒരുമിക്കാൻ സാധ്യത. ഈസ്റ്റ് ബംഗാൾ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് ചർച്ചകൾ നടക്കുക ആണെന്ന് സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. ഗാംഗുലി ആണ് ചർച്ചകൾ നയിക്കുന്നത്. നിക്ഷേപകരായോ സ്പോൺസർ ആയോ ആയിരിക്കില്ല മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തുക എന്നും അവർ ക്ലബ് ഉടമകൾ ആകാൻ ആണ് ആഗ്രഹിക്കുന്നത് എന്നും ഗാംഗുലി പറഞ്ഞു.

ഈസ്റ്റ് ബംഗാളും ശ്രീ സിമന്റും തമ്മിൽ ഉടക്കിയത് മുതൽ പുതിയ സ്പോൺസറെയോ നിക്ഷേപകരെയോ തേടി അലയുക ആയിരുന്നു ഈസ്റ്റ് ബംഗാൾ. അവരാണ് ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ചർച്ചകൾ നടത്തുന്നത്. നേരത്തെയും മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഈസ്റ്റ് ബംഗാളിന് നല്ല ബന്ധങ്ങൾ ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈസ്റ്റ് ബംഗാൾ ഏറ്റെടുക്കുക ആണെങ്കിൽ അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ വലിയ ഊർജ്ജമാകും.