ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഡിസംബറില്‍ ഓസ്ട്രേലിയയില്‍ എത്തുന്ന ഇന്ത്യയോട് ഓസ്ട്രേലിയയെ വിലക്കുറച്ച് കാണേണ്ടതില്ലെന്ന് അറിയിച്ച് ഇയാന്‍ ചാപ്പല്‍. ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും പരമ്പര നഷ്ടപ്പെട്ട ടെസ്റ്റിലെ ഒന്നാം റാങ്കുകാരുടെ അടുത്ത വിദേശ പര്യടനം ഓസ്ട്രേലിയയിലേക്കാണ്. പന്ത് ചുരണ്ടല്‍ വിവാദത്തിലെ ത്രയവും പരിക്കും മൂലം ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഫോം മങ്ങിയ അവസ്ഥയിലാണെങ്കിലും നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ആതിഥേയരെ വിലക്കുറച്ച് കാണരുതെന്ന് ഇയാന്‍ ചാപ്പല്‍ മുന്നറിയിപ്പ് നല്‍കി.
പ്രത്യക്ഷത്തില്‍ ഓസ്ട്രേലിയന്‍ ടീം ശക്തി കുറഞ്ഞതായി തോന്നുമെങ്കിലും ഓസ്ട്രേലിയയുടെ പേസ് ബാറ്ററിയ്ക്ക് മുന്നില്‍ ഇന്ത്യ തകര്‍ന്നേക്കുമെന്നാണ് ഇയാന്‍ ചാപ്പല്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ സീമും മൂവ്മെന്റുമാണ് ഇന്ത്യയ്ക്ക് തലവവേദനയാതെങ്കില്‍ ഓസ്ട്രേലിയയില്‍ അധിക ബൗണ്‍സ് ഇന്ത്യയ്ക്ക് തിരിച്ചടി സൃഷ്ടിക്കുമെന്ന് ഓസ്ട്രേലിയന്‍ മുന്‍ താരം പറഞ്ഞു.
വിരാട് കോഹ്‍ലി ഒഴികെയുള്ള ബാറ്റ്സ്മാന്മാര്‍ ഇംഗ്ലണ്ടില്‍ പരാജയമായിരുന്നു. ഓസ്ട്രേലിയയിലും കോഹ്‍ലിയില്‍ ഇന്ത്യ അമിതമായി അശ്രയിക്കേണ്ടി വരും അത് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കില്ലെന്നും ഇയാന്‍ ചാപ്പല്‍ പറഞ്ഞു.