ഈ വര്‍ഷം ഐപിഎലും ടി20 ലോകകപ്പും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ് ഷൊയ്ബ് അക്തര്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

കൊറോണ സ്ഥിതി ലോകമെമ്പാടും കൂടുതല്‍ വഷളാകുന്ന സാഹചര്യത്തില്‍ ക്രിക്കറ്റ് മത്സരങ്ങളും മറ്റ് സ്പോര്‍ട്സ് മത്സരങ്ങളും നിര്‍ത്തി വെച്ചിരിക്കുകയാണ്. ഇപ്പോള്‍ ഈ വര്‍ഷം ഐപിഎല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ടി20 ലോകകപ്പും നീട്ടി വയ്ക്കേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് ഷൊയ്ബ് അക്തര്‍ വ്യക്തമാക്കി. ഹലോ ആപ്പില്‍ ആരാധകരോട് സംസാരിക്കുമ്പോളാണ് ഷൊയ്ബ് അക്തര്‍ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഐപിഎലിന്റെ സ്ഥിരം ജാലകത്തില്‍ കളി നടക്കില്ലെന്ന് ബിസിസിഐ തീരുമാനിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ വേറെ ഏത് സമയത്ത് കളി നടത്താനാകുമെന്നത് സംശയത്തിലാണെന്ന് അക്തര്‍ പറഞ്ഞു. ഒക്ടോബര്‍ 18ന് ആരംഭിക്കേണ്ട ടി20 ലോകകപ്പിനും സാധ്യതയില്ലെന്ന് അക്തര്‍ വ്യക്തമാക്കി.

ഈ സമയത്ത് തങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാനാണ് ക്രിക്കറ്റ് താരങ്ങള്‍ ശ്രമിക്കേണ്ടതെന്നും അപ്പോള്‍ ക്രിക്കറ്റ് മടങ്ങിയെത്തുമ്പോള്‍ അവര്‍ക്ക് സജീവമാകുവാനും സാധിക്കുമെന്ന് അക്തര്‍ വ്യക്തമാക്കി.