“അറ്റാക്കിംഗ് ഫുട്ബോൾ ആകും കേരള ബ്ലാസ്റ്റേഴ്സിൽ നടപ്പാക്കുക”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി ചുമതലയേറ്റ കിബു വികൂന താൻ എന്തു ടാക്ടിക്സ് ആകും ക്ലബിൽ പ്രാവർത്തികമാക്കാൻ പോകുന്നത് എന്ന് വ്യക്തമാക്കി‌. അറ്റാക്കിംഗ് ഫുട്ബോൾ ആയിരിക്കും തന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് കളികുക എന്ന് വികൂന പറഞ്ഞു. തനിക്ക് ആ ശൈലി ആണ് ഇഷ്ടം. തന്റെ ടീമാകണം കളിയുടെ വേഗതയും ഗതിയും നിയന്ത്രിക്കേണ്ടത്. വികൂന പറഞ്ഞു.

വികൂന മോഹൻ ബഗാനെ ഐലീഗ് ചാമ്പ്യന്മാരാക്കിയത് മികച്ച അറ്റാക്കിംഗ് ഫുട്ബോളിലൂടെ ആയിരുന്നു. അത് തന്നെ കേരള ബ്ലാസ്റ്റേഴ്സിലും ആവർത്തിക്കാൻ ആകും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. പന്ത് നഷ്ടപ്പെട്ടാൽ ഉടൻ തന്നെ പ്രസ് ചെയ്ത് തിർകെ പന്ത് നേടൽ ആണ് ഈ ടാക്ടിക്സിൽ പ്രധാനം. കുറച്ച് സമയം പുതിയ ടാക്ടിക്സിൽ ടീം എത്താൻ എടുക്കും. എന്നാൽ മികച്ച ഒരു ടീമിനെ ആകും കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കുക എന്നും വികൂന പറഞ്ഞു.