തന്നെ കളിയാക്കാൻ ബാനർ വെച്ചവരെ ഗോളടിച്ചു കൊണ്ട് നേരിട്ട് നെയ്മർ

Newsroom

ഇന്നലെ നടന്ന പി എസ് ജിയും നിമെസും തമ്മിലുള്ള്സ് മത്സരത്തിൽ ഗോളടിച്ച് കൊണ്ട് മാത്രമല്ല ഗോളടിച്ചുള്ള ആഹ്ലാദം കൊണ്ടും നെയ്മർ ശ്രദ്ധേയനായി. നിമെസിന്റെ ആരാധകർക്ക് എതിരെ ആയിരുന്നു നെയ്മറിന്റെ ആഹ്ലാദം. നെയ്മറിനെ ‘ക്രൈ ബേബി’ എന്ന് വിളിച്ചുള്ള ബാന്നർ നിമെസ് ആരാധകർ ഇന്നലെ ഗ്യാലറിയിൽ വെച്ചിരുന്നു. നെയ്മർ ഗോളടിച്ച ഉടനെ ആ ബാന്നറിനടുത്ത് പോയി ഇരിക്കുകയും കരയുന്നതായി അഭിനയിക്കുകയും ചെയ്ത് നിമെസ് ആരാധകരെ കളിയാക്കുകയായിരുന്നു.

മത്സരം രണ്ടിനെതിരെ നാലു ഗോളുകൾക്ക് പി എസ് ജി വിജയിച്ചു. നെയ്മറിന് ഇന്നലത്തെ ഗോളോടെ ലീഗിൽ നാലു മത്സരങ്ങളിൽ നിന്ന് നാലു ഗോളുകളായി.