സിംബാബ്‌വെയുടെ പ്രതീക്ഷകൾ അവസാനിപ്പിച്ച് നെതർലന്റ്സ്

Picsart 22 11 02 12 36 07 797

ലോകകപ്പിൽ സിംബാബ്‌വെക്ക് ഉണ്ടായിരുന്ന ചെറിയ പ്രതീക്ഷ പോലും അവസാനിപ്പിച്ച് നെതർലാന്റ്സ്. ഇന്ന് നടന്ന സൂപ്പർ 12 മത്സരത്തിൽ നെതർലന്റ്സ് 5 വിക്കറ്റിന് ആണ് വിജയിച്ചത്. സിംബാബ്‌വെ ഉയർത്തിയ 118 റൺസ് എന്ന വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തിൽ 18 ഓവറിലേക്ക് അനായാസം നെതർലാന്റ്സ് മറികടന്നു.

Picsart 22 11 02 12 36 15 634

ഇന്ന് ആദ്യം ബാറ്റു ചെയ്ത സിംബാബ്‌വെയെ 117 റൺസിന് ഓളൗട്ട് ആക്കാൻ നെതർലന്റ്സിനായിരുന്നു. നെതർലന്റ്സിനായി വാൻ മീകെരസ് മൂന്ന് വിക്കറ്റും വാൻ ബീക്, ഗ്ലോവർ, ബാസ് ദെ ലീദെ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. സിംബാബ്‌വെ ബാറ്റിംഗ് നിരയിൽ ആകെ 40 റൺസ് എടുത്ത റാസ മാത്രമാണ് തിളങ്ങിയത്.

സിംബാബ്‌വെ 123541

മറുപടി ബാറ്റിംഗിന് ഇറങ്ങിയ നെതർലന്റ്സ് മാക്സ് ഓഡ്വുഡിന്റെ 52 റൺസിന്റെ ബലത്തിലാണ് ലക്ഷ്യത്തിലേക്ക് എത്തിയത്. ടോം കൂപ്പർ 32 റൺസും എടുത്തു. നെതർലാന്റ്സിന്റെ സൂപ്പർ 12ലെ ആദ്യ വിജയമാണിത്.