വിറപ്പിച്ച് നേപ്പാള്‍, കടന്ന് കൂടി ഇംഗ്ലണ്ട്

Sports Correspondent

Nepal2

ടി20 ലോകകപ്പ് ത്രില്ലറിൽ ഇംഗ്ലണ്ടിനെതിരെ പോരാടി വീണ് നേപ്പോള്‍. ഇന്ന് അവസാന ഓവറിൽ 10 റൺസ് ജയത്തിനായി നേടേണ്ടിയിരുന്ന നേപ്പാളിന് സാം കറനെതിരെ 5 റൺസ് മാത്രം നേടാനായപ്പോള്‍ ഇംഗ്ലണ്ട് 4 റൺസ് വിജയവുമായി തടി തപ്പുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 184/7 എന്ന സ്കോര്‍ നേടിയപ്പോള്‍ നേപ്പാള്‍ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്.

Nepal

55 റൺസ് നേടിയ ജേക്കബ് ബെത്തലും 53 റൺസ് നേടിയ ഹാരി ബ്രൂക്കിനുമൊപ്പം 39 റൺസുമായി പുറത്താകാതെ വിൽ ജാക്സും 26 റൺസ് നേടിയ ജോസ് ബട്‍ലറുമാണ് ഇംഗ്ലണ്ടിനായി ബാറ്റിംഗിൽ തിളങ്ങിയത്. നേപ്പാളിന് വേണ്ടി ദീപേന്ദ്ര സിംഗ് എയറിയും നന്ദന്‍ യാദവും രണ്ട് വീതം വിക്കറ്റ് നേടി.

നേപ്പാളിനായി ദീപേന്ദ്ര 44 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ലോകേഷ് ബാമും രോഹിത് പൗദലും 39 റൺസ് നേടി. കുഷാൽ ബുര്‍ട്ടൽ 29 റൺസ് നേടി. ഇംഗ്ലണ്ടിന് വേണ്ടി ലിയാം ഡോസൺ 2 വിക്കറ്റ് നേടി.