പിന്തുണ നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞ് നീരജ് ചോപ്ര

Img 20220725 151551

ഇന്ത്യയുടെ ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്നലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയിരുന്നു. മെഡൽ നേടിയ അദ്ദേഹം ഇന്ന് തന്നെ പിന്തുണച്ച ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. യുഎസിലെ യൂജിനിലെ ഹേവാർഡ് ഫീൽഡിൽ തനിക്ക് ലഭിച്ച അവിശ്വസനീയമായ പിന്തുണയ്ക്കും നീരജ് സന്തോഷം പ്രകടിപ്പിച്ചു

“സാഹചര്യങ്ങളോട് അൽപ്പം പോരാടേണ്ടി വന്നു, പക്ഷേ #WCHOregon22-ൽ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയതിൽ അതിയായ സന്തോഷമുണ്ട്. അവിശ്വസനീയമായ മത്സരത്തിൽ ആൻഡേഴ്‌സൺ പീറ്റേഴ്‌സിനും ജാക്കൂബ് വാഡ്‌ലെജിനും അഭിനന്ദനങ്ങൾ,” നീരജ് തന്റെ ട്വീറ്റിൽ പറഞ്ഞു

“എന്ന് ഇന്ത്യയിൽ നിന്ന് പിന്തുണച്ചവർക്കും ഗ്യാലറിയിൽ പുന്തുണച്ചവർക്കും നന്ദി,” അദ്ദേഹം കൂട്ടിച്ചേർത്തു