ഇവാൻ കോച്ചിന്റെ കയ്യൊപ്പുള്ള വെള്ള ഷർട്ട് ആരാധകർക്ക് സ്വന്തമാക്കാം

Img 20220108 133811

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകമാനോവിചും അദ്ദേഹത്തിന്റെ വെള്ള ഷർട്ടും കഴിഞ്ഞ സീസണിൽ ആരാധകരുടെ ഇടയിലും ഫുട്ബോൾ പ്രേമികളുടെ ഇടയിലും ഏറെ ചർച്ച ആയിരുന്നു. വെള്ള ഷർട്ട് ആണ് ഇവാന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും ഭാഗ്യം എന്നായിരുന്നു പ്രേക്ഷകർ പറഞ്ഞിരുന്നത്. ആ വെള്ള ഷർട്ട് ഇപ്പോൾ വിൽപ്പനക്ക് ഒരുക്കുക ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്ന six5six.

ഇവാൻ വുകമാനോവിചിന്റെ കയ്യൊപ്പുള്ള ലിമിറ്റഡ് എഡിഷൻ വെള്ള ഷർട്ടുകൾ ആകും six5six പുറത്തിറക്കുക. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് തന്നെയാണ് ഇതുസംബന്ധിച്ച് സൂചനകൾ നൽകിയത്.

താൻ ഉടൻ കേരളത്തിലേക്ക് എത്തും എന്നും എല്ലാവരെയും ഉടൻ കാണാം എന്നും കോച്ച് ഇന്ന് ട്വിറ്ററിൽ പറഞ്ഞു.