ബെൻ ഡേവിസിന് സ്പർസിൽ പുതിയ കരാർ

സ്പർസ് താരം ബെൻ ഡേവിസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. 2025 വരെ തുടരുന്ന ഒരു പുതിയ കരാർ താരം ഒപ്പിട്ടതായി ക്ലബ് ഇന്ന് അറിയിച്ചു. 2014 വേനൽക്കാലത്ത് സ്വാൻസീ സിറ്റിയിൽ നിന്ന് ആയിരുന്നു ഡേവിസ് സ്പർസിൽ എത്തിയത്. അന്ന് മുതൽ വെയിൽസ് അന്താരാഷ്‌ട്ര ഡിഫൻഡർ സ്പർസ് ടീമിലെ സ്ഥിരഗമാണ്.

യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിന് പ്രീമിയർ ലീഗിൽ സ്പർസിനെ നാലാം സ്ഥാനത്തെത്തിക്കുന്നതിൽ ഡേവിസ് നല്ല പങ്കുവഹിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആകെ 43 മത്സരങ്ങൾ ബെൻ കളിച്ചിരുന്നു. ഇതുവരെ സ്പർസിനായി 271 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. തന്റെ രാജ്യത്തിനായി 73 മത്സരങ്ങളും ബെൻ ഡേവിസ് കളിച്ചിട്ടുണ്ട്.