എളുപ്പമുള്ള വിക്കറ്റായിരുന്നില്ല, ഫിനിഷറുടെ റോളിൽ ക്യാപ്റ്റന്റെയും കോച്ചിന്റെയും പിന്തുണ ഏറെ ആവശ്യം – ദിനേശ് കാര്‍ത്തിക്

Dineshkarthik

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യയുടെ ആദ്യ ടി20യിലെ വിജയത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ദിനേശ് കാര്‍ത്തിക് ആയിരുന്നു. 19 പന്തിൽ 41 റൺസ് നേടിയ താരം പുറത്താകാതെ നിന്ന് ഇന്ത്യയുടെ സ്കോര്‍ 190 റൺസിലേക്ക് എത്തിക്കുകയായിരുന്നു.

വിക്കറ്റ് സ്റ്റിക്കി ആയിരുന്നുവെന്നും ബാറ്റ് ചെയ്യുവാന്‍ എളുപ്പമായിരുന്നില്ലെന്നാണ് ദിനേശ് കാര്‍ത്തിക് വ്യക്തമാക്കിയത്. തന്റെ റോള്‍ വളരെ രസകരമാണെന്നും എന്നാൽ ഫിനിഷര്‍ക്ക് ക്യാപ്റ്റന്റെയും കോച്ചിന്റെയും പിന്തുണ വേണ്ടതുണ്ടെന്നും അത് തനിക്ക് ലഭിയ്ക്കുന്നുവെന്നത് സഹായകരമാണെന്നും താരം കൂട്ടിചേര്‍ത്തു.

വിക്കറ്റ് മനസ്സിലാക്കി ഏത് ഷോട്ടുകള്‍ കളിക്കണമെന്നതാണ് പ്രധാനം എന്നും അത് പ്രാക്ടീസിലൂടെയാണ് നേടാനാകുന്നതെന്നും ദിനേശ് കാര്‍ത്തിക് വ്യക്തമാക്കി.